ക്രൈസ്തവ മിഷണറിമാര്‍ ഭാരതസംസ്കാരത്തെ നശിപ്പിച്ചവരോ, അടിത്തറ പാകിയവരോ?

0
969

ക്രൈസ്തവ മിഷണറിമാര്‍ ഭാരതസംസ്കാരത്തെ നശിപ്പിച്ചവരോ, അടിത്തറ പാകിയവരോ എന്ന ചോദ്യത്തിന് തന്റെ ഗവേഷണ ഗ്രന്ഥമായ “Let There Be India” യിലൂടെ വസ്തുതാപരമായും ആധികാരികമായും മടുപടി നല്‍കിയ ഡോ: ബാബു കെ വര്‍ഗീസുമായി ജോര്‍ജ് കോശി മൈലപ്ര നടത്തിയ അഭിമുഖം.

ക്രൈസ്തവ മിഷനറിമാര്‍ ഭാരത സംസ്കാരത്തെ നശിപ്പിച്ചു എന്ന പരാമര്‍ശം ഒരിക്കല്‍ ഒരു മന്ത്രിയില്‍ നിന്നും കേള്‍ക്കാനിടയായ ശ്രീ. ബാബു വര്‍ഗീസ്‌ ആ വിഷയത്തില്‍ തന്റെ ഗവേഷണം ആരംഭിച്ചു. നാഗ്പൂര്‍ യൂണിവേഴ്സിറ്റി കേന്ദ്രമാക്കി വിവിധ ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ചും ഓക്സ്ഫോഡില്‍ അടക്കം ഗവേഷണം നടത്തിയും ദീര്‍ഘ പത്തു വര്‍ഷങ്ങള്‍ കൊണ്ട് താന്‍ തയാറാക്കിയ ഗവേഷണ പ്രബന്ധം “Let There Be India’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

പ്രാദേശിക ഭാഷകളുടെ പ്രചാരം, അവയുടെ ലിപികള്‍, വ്യാകരണം, ഗദ്യ സാഹിത്യം, അച്ചടി, പത്രങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ വ്യവസ്ഥകളുടെ പരിഷ്കരണം തുടങ്ങിയ മേഖലകളില്‍ ഭാരത സമൂഹത്തെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചത് അക്കാലത്ത് ഇന്ത്യയില്‍ എത്തിയ ക്രൈസ്തവ മിഷണറിമാരുടെയും ബൈബിള്‍ പരിഭാഷകരുടെയും പ്രവര്‍ത്തനമായിരുന്നു എന്ന് പേരുകളും തിയതികളും  തെളിവുകളും സഹിതം താന്‍ സ്ഥാപിക്കുന്നു. അദ്ധേഹത്തിന്റെ ഗവേഷണ പരിശ്രമങ്ങളും കണ്ടെത്തലുകളും വിശകലനം ചെയ്യുന്നതാണീ വീഡിയോ.

“Let There Be India” എന്ന ഗ്രന്ഥം പൂര്‍ണമായും, പ്രസക്തമായ വിവരങ്ങള്‍ മാത്രം അടങ്ങിയ സംക്ഷിപ്ത രൂപവും (Capsule Edition) ലഭ്യമാണ്. “ആധുനിക ഭാരതം ബൈബിളിന്‍റെ സൃഷ്ടിയില്‍” എന്ന പേരില്‍ മലയാളത്തിലും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് LetThereBeIndia.Org സന്ദര്‍ശിക്കുക.

ഗ്രന്ഥകാരനുമായി ബന്ധപ്പെടാം: ഫോണ്‍: +91 98692 23237

LEAVE A REPLY

Please enter your comment!
Please enter your name here