Home Blog

ബൈബിളിൽ അശ്ലീലതയോ? നോഹയുടെ മക്കളുടെ നിഷിദ്ധ സംഗമം ബൈബിൾ അംഗീകരിക്കുന്നുണ്ടോ?

0

ബൈബിൾ അഗമ്യഗമനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആളുകൾ പലപ്പോഴും ആരോപിക്കാറുണ്ട്, എന്നാൽ ഇത് തെറ്റിദ്ധാരണ പരത്തുന്നതാണ്. ചരിത്രപരവും ധാർമ്മികവുമായ രേഖ എന്ന നിലയിൽ ബൈബിൾ പലപ്പോഴും അത്തരം പ്രവർത്തനങ്ങളുടെ ഗൗരവവും അനന്തരഫലങ്ങളും ചിത്രീകരിക്കുന്നതിന് അഗമ്യഗമനം ഉൾപ്പെടെയുള്ള വിവിധ മാനുഷിക പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവ അംഗീകാരങ്ങളായല്ല, മറിച്ച് അത്തരം പ്രവൃത്തികളുടെ ധാർമ്മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ ഉയർത്തിക്കാട്ടുന്ന മുന്നറിയി പ്പുകളായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉദാഹരണത്തിന്, ഉല്പത്തി 19:30-38 ൽ ലോത്തിന്റെയും പെൺമക്കളുടെയും നിഷിദ്ധഗമനം രേഖപ്പെടുത്തിയിരിക്കുന്നു. അത് അത്തരം പ്രവർത്തികളെ അംഗീകരിച്ചുകൊണ്ടോ പ്രോത്സാഹിപ്പിച്ചുകൊണ്ടോ അല്ല, മറിച്ച് അവയുടെട ദുരന്ത ഫലങ്ങളെ കാണിക്കുന്നു.

സമാനമായി, ലേവ്യ നിയമങ്ങൾ അവിഹിത ബന്ധങ്ങളെ വ്യക്തമായി നിരോധിക്കുന്നു, അത്തരം നടപടികൾക്കെതിരായ ബൈബിളിന്റെ മാറ്റമില്ലാത്ത നിലപാടിനെ അടിവരയിടുന്നു.

ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ, ബൈബിൾ മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണം നൽകുന്നു, ശരിയും തെറ്റും തിരിച്ചറിയാനും അധാർമിക പ്രവർത്തനങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

വിശദമായ വീഡിയോ കാണാം. ‘ബൈബിളിൽ അശ്ലീലതയോ’ എന്ന പരമ്പരയിലെ ആദ്യഭാഗം

Who is the GOAT in Football? (Malayalam)

0

ഗോൾ…..

ആവേശം അലയടിക്കുന്ന ആർപ്പുവിളികളുമായി കായിക പ്രേമികൾ വരവേറ്റ ഫുട്ബോൾ ലോകമാമാങ്കം പടിയിറങ്ങുന്നു. ജാതിമതവർണ്ണഭേദങ്ങൾക്കതീതമായി ലോകമെങ്ങും ഒരേ സ്വരം.. ഒരേ വികാരം.. ഇത്രയും ഉച്ചത്തിൽ മുഴങ്ങുന്ന മനോഹരമായ മറ്റൊരു ഗെയിം ഉണ്ടാവില്ല..

(Click on the image to download PDF)

താരങ്ങളുടെ രാജാവ് ആരാണെന്ന തർക്കവും അവകാശ വാദങ്ങളുമായി തമ്മിലടിക്കുന്ന ഫാൻസ്‌ ഗ്രൂപ്പുകൾ കളിക്കളത്തിലെ ആവേശത്തിന്റെ മറ്റൊരു മുഖമാണ്. ഇതുവരെയുള്ള ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യവും ഫാൻസുകൾ ഉയർത്തുന്നു. തൊണ്ണൂറുകളിൽ പെലെയും മറഡോണയുമായിരുന്നെങ്കിൽ മെസിയും റൊണാൾഡോയും അടങ്ങുന്ന താരനിരയാണ് ഇന്നത്തെ യുവാക്കൾക്ക് പ്രിയം. ഇതിലാരാണ് കേമൻ എന്നൊരു അന്തിമതീരുമാനം ആർക്കുമാവില്ലല്ലോ.

കളിയും ജീവിതവും

അല്പനേരത്തെ ആസ്വാദനത്തിനു വേണ്ടിയാണെങ്കിൽ പോലും നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചുമാത്രമാണ് ഓരോ കളിയും മുന്നേറുന്നത്. നിശ്ചയിക്കപ്പെട്ട അതിർവരമ്പുകൾക്ക് അകത്ത് അനുവദിക്കപ്പെട്ട രീതിയിൽ മാത്രമേ ഓരോ കളിക്കാരനും പെരുമാറാൻ പാടുള്ളൂ. അല്ലെങ്കിൽ അത് നിയമവിരുദ്ധമായി (ഫൗൾ) പരിഗണിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. ശിക്ഷയുടെ കാഠിന്യം ചുവപ്പ് കാർഡായോ മഞ്ഞ കാർഡായോ പരിണമിക്കുന്നു. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്. സമയബന്ധിതമായും നിയമാനുസൃതമായും കളിയുടെ അമരക്കാരനായ റഫറി കളി നിയന്ത്രിക്കുന്നു. ഓരോരുത്തരും അവരുടെ റോളുകൾ കൃത്യമായും ഭംഗിയായും നിറവേറ്റുമ്പോൾ കളി അതിമനോഹരമായ ഒരു അനുഭവമായി മാറുന്നു.

സൃഷ്ടാവും നിയമദാതാവുമായ ദൈവം പ്രകൃതിയെയും ജീവജാലങ്ങളെയും മനുഷ്യരെയും നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന പ്രപഞ്ച സംവിധാനത്തിന്റെ ഭാഗമായി സൃഷ്ടിച്ചു. എങ്കിലും സ്വതന്ത്രമായ തന്റെ ഇച്ഛാശക്തി ദുരുപയോഗം ചെയ്ത മനുഷ്യൻ ദൈവത്തിന്റെ അതിരുകൾ മറികടന്നു ഫൗൾ കാണിച്ചു. ജീവിതത്തിൽ എന്നേക്കും ശിക്ഷിക്കപ്പെട്ടു. മരണം ആയിരുന്നു ആ ശിക്ഷ. ഇന്ന് എല്ലാ മനുഷ്യരും മരിക്കുന്നതിന്റെ കാരണവും അത് തന്നെ. ജീവിതത്തിന്റെ സകല രസവും കെടുത്തുകയാണ് മരണം എന്ന റെഡ് കാർഡ്. അങ്ങനെ നിരാശരായി ജീവിതത്തിന്റെ കളത്തിൽ നിന്നും മടങ്ങേണ്ടി വന്ന മനുഷ്യനെ വിജയപീഠത്തിലേക്ക് ആനയിക്കാൻ സാക്ഷാൽ ദൈവം തന്നെ ഭൂമിയിൽ വന്നു – ഒരു മനുഷ്യനായി.. അതാണ് യേശുക്രിസ്തു.

യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉയിർപ്പും എല്ലാം മനുഷ്യന്റെ പാപപരിഹാരത്തിന് വേണ്ടിയായിരുന്നു. ദൈവിക നിയമത്തിനു മുൻപിൽ ശിക്ഷാർഹരായ മനുഷ്യന്റെ പാപം യേശുക്രിസ്തു ഏറ്റെടുത്തു, നമുക്ക് പകരം മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു, സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടു. പാപങ്ങൾ വിട്ടു മാനസാന്തരപ്പെടുകയും യേശുക്രിസ്തുവിനെ കർത്താവായി അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തി രക്ഷിക്കപ്പെടും നിത്യജീവൻ പ്രാപിക്കുകയും ചെയ്യും. വിശ്വാസം ഉണ്ടെങ്കിൽ നിങ്ങൾക്കും ഈ കർത്താവിനെ സ്വീകരിക്കാം. ഹൃദയംഗമായ ലളിതമായ പ്രാർത്ഥന മതിയാകും.

മാറ്റങ്ങൾക്ക് അതീതനായി ഏതു കാലഘട്ടത്തിലും വിശ്വസിക്കുവാനും ആശ്രയിക്കുവാനും കഴിയുന്ന ഈ യേശുക്രിസ്തുവിനെയാണ് ദൈവം നമുക്കായി GOAT – Greatest of All Time – ആയി അവതരിപ്പിച്ചിരിക്കുന്നത്. വിശ്വസിക്കുവാനും ആശ്രയിക്കുവാനും അനുഗമിക്കുവാനും യോഗ്യതയുള്ള ഈ ഹീറോയെ കണ്ടെത്തുന്നവരാണ് യഥാർത്ഥ ജീവിത വിജയം കണ്ടെത്തുന്നവർ.

മരണശേഷം എന്ത്? പഠന പരമ്പര

0

ചരിത്രത്തിൽ മനുഷ്യൻ നേരിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മരണം. നാമെല്ലാവരും തന്നെ മരണം എന്ന കവാടത്തെ സമീപിച്ചുകൊണ്ടിരിക്കുന്നു. ആ കാര്യത്തിൽ ആരും തമ്മിൽ വ്യത്യാസമില്ല.

യെരുശലേമിൽ യഹൂദ ദേവാലയം ഉയരുമോ?

0

അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷാവസ്ഥ മൂലം ലോകശ്രദ്ധയാകർഷിച്ച ഒരു സ്ഥലമാണ് ജെറുസലേം. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന റ്റെമ്പിൽ മൗണ്ട് എന്ന ചെറിയ പ്രദേശം ഇതിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നു. യഹൂദ ജനവിഭാഗത്തിന്റെ ആരാധനാലയമായിരുന്ന ദൈവാലയം നിലനിന്നിരുന്ന പ്രദേശം സഞ്ചാരികളുടെ തിരക്കേറിയ സന്ദർശനകേന്ദ്രമാണ്. എന്നെങ്കിലും ഒരിക്കൽ തങ്ങളുടെ ദേവാലയം അവിടെ പുനഃസ്ഥാപിക്കാനുള്ള പ്രതീക്ഷയിലും തയാറെടുപ്പിലുമാണ് യഹൂദന്മാർ.

മരുഭൂമിയിൽ സഞ്ചാരികളായിരുന്ന യഹൂദന്മാരുടെ പൂർവ്വികർക്ക് യഹോവയായ ദൈവത്തെ ആരാധിക്കുന്നതിന് ഒരുക്കപ്പെട്ട സംവിധാനമായിരുന്നു സമാഗമന കൂടാരം. ദൈവത്തിന്റെ സ്ഥിരമായ ആവാസ സാന്നിധ്യവും ഇടപെടലുകളും സജീവമായി അവിടെ നിലനിന്നിരുന്നു. പിന്നീട് കനാൻ പ്രദേശത്തു എത്തിയ അവർ യെരുശലേം തലസ്ഥാനമാക്കുകയും സ്ഥിരമായ ഒരു ദൈവാലയം അവിടെ പണികഴിപ്പിക്കുകയും ചെയ്തു. ദാവീദ് രാജാവിന്റെ പിന്തുടർച്ചക്കാരനായ അദ്ദേഹത്തിന്റെ മകൻ സോളമൻ ആദ്യത്തെ ദേവാലയം പണിതു. പലപ്പോഴായി ഉണ്ടായിട്ടുള്ള യുദ്ധങ്ങളും പ്രവാസങ്ങളും യെരുശലേമിന്റെയും ദേവാലയത്തിന്റെയും നാശത്തിനു കാരണമായി എങ്കിലും പുനർനിർമ്മാണത്തിനും പുതുക്കലുകൾക്കും അത് വിധേയമായി. അങ്ങനെ അവിടെത്തന്നെ രണ്ടു ദേവാലയങ്ങൾ പണിയപ്പെട്ടിരുന്നു.

ഇന്ന് യഹൂദന് അവിടെ ദേവാലയമില്ല. എന്നാൽ മൂന്നാമതൊരു ദേവാലയത്തിന് അവർ തീവ്രമായി ആഗ്രഹിക്കുന്നു. അത് ടെമ്പിൾ മൗണ്ടിൽ തന്നെ ആയിരിക്കണം എന്നും അവരുടെ വിശുദ്ധ പ്രമാണങ്ങൾ അനുസരിച്ചുള്ളത് ആയിരിക്കണം എന്നും ആഗ്രഹിക്കുന്നു. പക്ഷേ അതെങ്ങനെ സാധിക്കും? കുഴക്കുന്ന ചോദ്യമെങ്കിലും അതിനായി ഒരുക്കങ്ങൾ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം.

ബൈബിൾ പ്രഭാഷകനായ ശ്രീ. ജോൺ പി തോമസ് എറണാകുളം യെരുശലേം സന്ദർശനവേളയിൽ ചെയ്ത ഒരു സന്ദേശം.

ക്രിസ്മസ് – ധാരണകളും തറ്റിധാരണകളും

0

ക്രിസ്തുമസ് എന്ന പേരിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ അത്രയും തന്നെ സത്യമോ? അതോ തെറ്റായ ധാരണകളോ? ക്രിസ്മസ് നൽകുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ലളിതമായി.. ജോർജ് കോശി മൈലപ്ര നൽകുന്ന സന്ദേശം.

അന്ത്യ ന്യായവിധി

0

സ്നേഹവാനായ ദൈവം എന്തിനാണ് മനുഷ്യനെ ന്യായം വിധിക്കും എന്ന് പറഞ്ഞിരിക്കുന്നത്? പാപത്തിനുള്ള ശിക്ഷയും ന്യായവിധിയും നരകവും ഒക്കെ ഒരു സത്യമാണോ? എങ്കിൽ എന്റെ പ്രതികരണം എന്തായിരിക്കണം?

സ്വാതന്ത്ര്യം ഇനിയും നേടണമോ?

0

സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!
സ്വാതന്ത്ര്യത്തിനു നാം കല്പിക്കുന്ന വില അതുല്യമാണ്. അതിനു നാം കൊടുത്ത വിലയും അമൂല്യമാണ്.

ഇന്ന് നാം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാഷ്ട്രീയമായി നാം സ്വതന്ത്രരായതിന്റെ ഓർമ. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖകളിലും നാം സ്വതന്ത്രരാണോ?

രാഷ്ട്രീയം, സാമൂഹികം, വ്യക്തിപരം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, അനുഭവിക്കുന്നു, അടിമത്തം ചെറുത്തു തോൽപിപ്പിക്കുന്നു. അതിലുമുപരിയായി പ്രാധാന്യം അർഹിക്കുന്ന ഒരു മേഖലയാണ് ആത്മീയം. ആഗോളവ്യാപകമായി മനുഷ്യരെ എല്ലാവരെയും ഒരുപോലെ അടിമപ്പടുത്തിയിരിക്കുന്ന പാപ സ്വഭാവത്തിന്റെ അടിമത്തത്തെകുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ആത്മീയ സ്വാതന്ത്ര്യം – അതിനിയും നേടിയിട്ടില്ലെങ്കിൽ, പാപത്തിന്റെയും അതിന്റെ പരിണിതഫലമായ മരണത്തിന്റെ വ്യാപ്തിയെക്കുറിച്ചും അതിൽനിന്നുള്ള മോചനത്തെക്കുറിച്ചും ഒരു വിചിന്തനം ഇത്തരുണത്തിൽ അഭികാമ്യമാണ്‌.

“സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ (യോഹന്നാൻ 8:32) ഇവിടെ പ്രതീക്ഷ നൽകുന്നു. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6) എന്നവകാശപ്പെട്ട കർത്താവ് പാപമോചകനും നിത്യജീവദാതാവും ആകുന്നു. മരണത്തിൽ നിന്നും പാപത്തിൽ നിന്നും സ്വാതന്ത്രം അവനിൽ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്നു.

സത്യം അറിയുവാനും സത്യത്തെ അനുഗമിക്കുവാനും ദൈവം ഓരോരുത്തരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്വാതന്ത്ര്യദിനാശംസകൾ.

സന്ദേശം: ജോർജ് കോശി മൈലപ്ര.

ഉപേക്ഷിക്കരുതേ മാതാപിതാക്കളെ

0

പെൻസിൽ ഒരിക്കൽ റബ്ബറിനോട് ചോദിച്ചു: “നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ലല്ലോ, ഒരു ഷെയ്പ്പുമില്ല, ആകെ കറുത്തിരുണ്ട് ഇരിക്കുന്നു, നീയെന്താ സുഹൃത്തേ ഇങ്ങനെ?”

റബ്ബറിന്റെ ഹൃദയം നുറുങ്ങി, ഇങ്ങനെ മറുപടി പറഞ്ഞു: “സ്നേഹിതാ, ഞാൻ അഴകുള്ള നിറമുള്ള ഒരു റബ്ബറായിരുന്നു, ഇക്കാലമത്രയും നീ വരുത്തുന്ന ഓരോ തെറ്റുകളും മായ്ച്ചു മായ്ച്ചു ഞാൻ ഇങ്ങനെ ആയിത്തീർന്നതാണ്”

ഇതുകേട്ട പെൻസിലിന്റെ കണ്ണിൽ നന്ദിയുടെ തുള്ളികൾ ഉതിർന്നു..

സ്തുതിച്ചു പാടീടാം

0

സ്തുതിച്ചു പാടീടാം നമിച്ചു വാഴ്ത്തീടാം
പ്രപഞ്ച നാഥൻ തൻ നന്മ എന്നുമെന്നുമേ
എത്ര പാടിയാലും എത്ര ചൊല്ലിയാലും
തീരില്ല തൻ നന്മകൾ

ഓ ലാലാലാലാ (3)
എൻ ദൈവമത്യുന്നതൻ

വലത്തു കൈ നീട്ടി ഇടത്ത് കൈ നീട്ടി
അവന്റെ സ്നേഹം എന്നെന്നുമോർത്ത് പാടിടാം
തലയിതാട്ടിയാട്ടി കൈകൾ ചേർന്ന് കൊട്ടി
തൻ സ്നേഹം വർണ്ണിച്ചിടാം

വലത്തു കാൽ തട്ടി ഇടത്ത് കാൽ തട്ടി
അവന്റെ തീരാ കാരുണ്യമൊത്തു പാടിടാം
കൈവിരൽ ഞൊടിച്ച് വട്ടമൊന്നു ചുറ്റി
തൻ ദയ കീർത്തിച്ചിടാം

ഗാനരചന: ജോർജ് കോശി മൈലപ്ര

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി

0

മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി
മുങ്ങിപ്പൊങ്ങി നയമാൻ
ഒന്ന് രണ്ടു മൂന്നു നാല് അഞ്ചല്ല ആറു വട്ടം
കുഷ്ഠമൊട്ടും മാറീല്ലാ രോഗമൊന്നും മാറീല്ലാ
പാവം നയമാൻ പാവം നയമാൻ
പാവത്തിൻ കണ്ണ് നിറഞ്ഞു

തിരികെ പോകാം തിരികെ പോകാം
എന്നുരച്ചു നയമാൻ
അരുത് ഗുരോ അരുത് ഗുരോ
കാലു പിടിച്ചു ദാസർ
ഏഴാം വട്ടം മുങ്ങിയപ്പോൾ
ആഹാ, എല്ലാമെല്ലാം സുന്ദരമേ
പാവം നയമാൻ പാവം നയമാൻ
പാവത്തിൻ കണ്ണ് നിറഞ്ഞു

ഗാനരചന: ജോർജ് കോശി മൈലപ്ര