‘എന്താണ് സത്യം?’ പ്രത്യേക ചോദ്യോത്തര പരിപാടി സമാപിച്ചു

0
1363

ക്രിസ്തീയതയുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വസ്തുതാപരമായ മറുപടികൾ നൽകുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട ‘എന്താണ് സത്യം?’ എന്ന പ്രത്യേക ചോദ്യോത്തര പരിപാടി ഒക്ടോബർ 19, 20 തിയതികളിൽ വൈകിട്ട് 5:30 മുതൽ 8 വരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ ശ്രോതാക്കളായി പങ്കുചേർന്നു.

ദൈവം, യേശുക്രിസ്തു, ബൈബിൾ, ക്രിസ്തീയത എന്നീ നാല് പ്രധാന വിഷയങ്ങളെ ആസ്പദമാക്കി ലഭിച്ച ഇരുനൂറോളം ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ശ്രീ. ജെയിംസ് വർഗീസ് (റിട്ട. ഐ. എ. എസ്) തിരുവനന്തപുരം, സുവിശേഷകൻ ജോൺ കുര്യൻ കോട്ടയം,  പ്രൊഫ. ജോയ് ജോൺ ബാംഗ്ലൂർ എന്നിവർ ഉത്തരങ്ങൾ നൽകി. ജോർജ് കോശി മൈലപ്ര അവതാരകനായിരുന്നു. ജെയ്സൺ ജോർജ് കൊട്ടാരക്കര ഗാനങ്ങൾ ആലപിച്ചു.

ബൈബിളിന്റെ വിശ്വസനീയത, പ്രപഞ്ച സൃഷ്ടി, ദൈവവാസ്തിക്യം, യഹൂദൻ, ദൈവിക പ്രമാണങ്ങൾ, യേശുക്രിസ്തുവിന്റെ ജനനം ജീവിതം, ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തി, പ്രായോഗികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവതരിപ്പിക്കപ്പെട്ടത് അതേക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കുവാനും സംശയങ്ങൾ ദുരീകരിക്കപ്പെടുവാനും കാരണമായി.

പ്രാർത്ഥിച്ചവർക്കും സഹകരിച്ചവർക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം ഇത്തരത്തിൽ തുടർന്നും നടത്താൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു തുടക്കം മാത്രമാണ് ഇതെന്ന് സംഘാടകർ ഓർപ്പിക്കുന്നു. സംശയങ്ങൾ ചോദിക്കുവാൻ ഇനിയും അവസരമുണ്ട്, തുടർന്നുള്ള പരിപാടികളിൽ അവ ഉൾപ്പെടുത്തുന്നതാണ്. ചോദ്യങ്ങൾ വാട്സ്ആപ്പ് വഴി അയക്കാവുന്നതാണ്. നമ്പർ: +91 94472 13777

‘എന്താണ് സത്യം’ പരിപാടിയെക്കുറിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിനും തുടർന്ന് പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ കാണുവാനും ഒഫിഷ്യൽ ഫേസ്ബുക് പേജ് ലൈക്/ഫോളോ ചെയ്യുക.

https://www.facebook.com/enthanusathaym/

LEAVE A REPLY

Please enter your comment!
Please enter your name here