മനുഷ്യരെ സ്വാധീനിക്കുന്ന എഴുത്തുകാരനാകുന്നത് എങ്ങനെ?

0
320

എഴുത്തുകാര്‍ക്ക് മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അങ്ങനെ സമൂഹത്തെയും. സമൂഹത്തെ സ്വാധീനിച്ചിട്ടുള്ള എഴുത്തുകാര്‍ എക്കാലത്തും ചരിത്രത്തില്‍ ഉണ്ടായിട്ടുമുണ്ട്‌. എന്നാല്‍ അത്തരം എഴുത്തുകാര്‍ ഏറെ ഇല്ല. ദൈവത്തിനു വേണ്ടി മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുക എന്നതാണ് ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ദൌത്യം. പക്ഷേ, എന്താണിതിന്റെ രഹസ്യം?

ക്രിസ്തീയ സാഹിത്യ-പത്ര പ്രവർത്തന മേഖലയിൽ സജീവമായി, ദൈവത്തിന്റെ നല്ല വാർത്ത പ്രചരിപ്പിക്കുന്ന ശുശ്രൂഷകനായി, എഴുത്ത് ഒരു നിയോഗമായി ഏറ്റെടുത്തുകൊണ്ട് വർഷങ്ങളായി തുടരുന്ന പ്രയാണത്തിന്റെ ആരംഭവും വികാസവും പിന്നിട്ട വഴികളും അനുഭവങ്ങളും ശ്രോതാക്കൾക്കായി പങ്കുവക്കുകയാണ് ഗവേഷകനും എഴുത്തുകാരനും പരിശീലകനും പ്രഭാഷകനുമായ ഡോ: ബാബു കെ വര്‍ഗീസ്‌.

ധാരാളം വായന ഒരു എഴുത്തുകാരന് ആവശ്യമാണ്. അതോടൊപ്പം തന്നെ വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ ഗ്രന്ഥമായ ബൈബിൾ വായിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് ഒരു ക്രൈസ്തവ എഴുത്തുകാരനെ സംബന്ധിച്ചു വളരെ അത്യാവശ്യമാണ്. എഴുത്ത് വലിയൊരു സമർപ്പണത്തിന്റെ ശുശ്രൂഷയാണ്. മനുഷ്യരെ സ്വാധീനിക്കുന്ന രചനകൾ കാഴ്ചവെക്കുന്നതിൽ ക്രൈസ്തവ എഴുത്തുകാർക്ക് പങ്കും ഉത്തരവാദിത്തവും സാധ്യതയും വളരെ ഏറെയാണ്.

എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കുന്ന Institute of Christian Journalism-ല്‍ പരിശീലകനാണ് ഡോ: ബാബു കെ വര്‍ഗീസ്‌. മനുഷ്യരെയും ജീവിതകഥകളെയും ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ചരിത്രതല്പരനുമാണ്. അതുകൊണ്ട് തന്നെ രചനകൾ ചരിത്രഗന്ധിയാണ്. പുതിയ എഴുത്തുകാർക്ക് തന്റെ വാക്കുകൾ പ്രചോദനവും വഴികാട്ടിയുമാണ്.

[simple-author-box]

പ്രധാന രചനകൾ:

Burned alive: ഒറീസയിൽ കുഷ്ഠരോഗികളുടെ ഇടയിൽ കുടുംബമായി പ്രവർത്തിച്ച മിഷനറി ഗ്രഹാം സ്റ്റെയിന്സിന്റെ ജീവകഥ. അദ്ദേഹവും രണ്ടു മക്കളും അക്രമികളാൽ ചുട്ടു കൊല്ലപ്പെടുകയാണുണ്ടായത്. മിഷനറി ദൗത്യത്തിന് പ്രചോദനവും സമർപ്പണവും നൽകുന്ന ഗ്രന്ഥം.

My encounter with truth – The story of Dharam Prakash Sharma: യേശുവിനെ എനിക്ക് ആവശ്യമില്ല എന്നു പ്രസംഗിച്ച ധരംപ്രകാശ് ശര്‍മ ജീവിക്കുന്ന കര്‍ത്താവിനെ കണ്ടെത്തിയ കഥ.

Let there be India – Impact of Bible on nation building: ക്രൈസ്തവ മിഷനറിമാർ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചു എന്ന അടിസ്ഥാന രഹിതമായ ആരോപണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സംസ്കാരത്തിന്റെ മുന്നേറ്റത്തിന് മിഷനറിമാരുടെ സമഗ്ര സംഭാവനകളെ അനിഷേധ്യമായ ചരിത്രത്തെളിവുകൾ സഹിതം വരച്ചു കാണിക്കുന്ന ഗവേഷണ ഗ്രന്ഥം.

ഇങ്ക്വിലാബ് : കോങ്ങാട് കൊലക്കേസിലെ പ്രതിയും കമ്യൂണിസ്റ് പ്രവർത്തകനുമായിരുന്ന മാണിക്യൻ നായരുടെ ജീവിതത്തിൽ സംഭവിച്ച ആത്മീയ വിപ്ലവം വിവരിക്കുന്ന ഉദ്വേഗജനകമായ കഥ. കമ്യൂണിസത്തിന് വരുത്തുവാൻ കഴിയാത്ത മാറ്റമാണ് സുവിശേഷത്തിനു സാധിക്കുന്നത്. ജോർജ് കോശി മൈലപ്രയുമായി ചേർന്ന് എഴുതിയിരിക്കുന്നു.

(Video: Institute of Christian Journalism)

LEAVE A REPLY

Please enter your comment!
Please enter your name here