ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു. ദൈവം തന്റെ നീതിയിൽ ഔന്നത്യം ഉള്ളവൻ ആയിരിക്കുന്നതുപോലെ തന്റെ വിധികളിലും നിസ്ത്യുല്യത പുലർത്തുന്ന വ്യക്തിയാണ്. പാപങ്ങളെ അവിടുന്ന് ലഘുവായി കാണുന്നില്ല. സകല മനുഷ്യരെയും വിധിക്കുവാൻ അവിടുന്ന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. തക്കതായ പ്രതിഫലം ഒരുക്കിയിട്ടുമുണ്ട്.
ദൈവത്തിന്റെ നീതിയുള്ള വിധിക്ക് ഒരുത്തമ ഉദാഹരണമാണ് പുരാതന നഗരങ്ങളായ സൊദോം ഗൊമോര എന്നിവയ്ക്ക് ഉണ്ടായ ദൈവിക ന്യായവിധി. മനുഷ്യചരിത്രത്തിൽ എക്കാലവും ഒരു പാഠവും ഓർമപ്പെടുത്തലുമായി ആ പട്ടണങ്ങൾ ഇന്നും ഭൂമിയിലുണ്ട് – ചാവുകടൽ എന്ന പേരിൽ.
എന്നാൽ പലപ്പോഴും ദൈവിക ന്യായവിധിക്കുള്ള താമസം ദൈവത്തിന്റെ മൗനമായും നിഷ്ക്രിയത്വമായും കഴിവില്ലായ്മയായും ചിത്രീകരിക്കപ്പെടാറുണ്ട്. അത് മനുഷ്യന്റെ പാപജീവിതത്തിനു ദൈവം നൽകുന്ന മൗനാനുവാദമല്ല. ഓരോരുത്തർക്കും മാനസാന്തരത്തിനു അവസരം നൽകിക്കൊണ്ട് ദൈവം ദീർഘക്ഷമ കാണിക്കുന്നത് മാത്രമാണ്. ന്യായവിധി നിശ്ചയിക്കപ്പെട്ട സമയത്തു നടക്കും, ദൈവം ഒന്നും മറന്നുപോകുകയില്ല.
ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുക്കുന്ന, സർവ്വലോകത്തിന്റെയും ന്യായാധിപതിയായ ദൈവത്തെക്കുറിച്ച് ബ്രദർ ജോൺ പി തോമസ് നൽകുന്ന സന്ദേശം.
വീഡിയോ: ട്രൂ മീഡിയ