ആൽബർട്ട് ഐൻസ്റ്റൈൻ കോസ്മോളജിക്കൽ കോൺസ്റ്റന്റ് അവതരിപ്പിച്ചതിനെകുറിച്ച് പശ്ചാത്തപിച്ചു എന്നും അത് താൻ ബൈബിൾ പ്രസ്താവനകളെ വിശ്വസിച്ചതുകൊണ്ടാണെന്നും ഉള്ള വാദത്തോട് ഉള്ള പ്രതികരണം.
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്” എന്ന് ഐൻസ്റ്റൈൻ പറഞ്ഞതായി ജോർജ് ഗാമോവ് റിപ്പോർട്ട് ചെയ്തെങ്കിലും, ഈ പ്രസ്താവന യഥാർത്ഥത്തിൽ ഐൻസ്റ്റൈൻ നടത്തിയതാണ് എന്നതിന് തെളിവില്ല. ഐൻസ്റ്റൈന്റെ സ്വന്തം രചനകളിലോ കത്തുകളിലോ ഇത്തരമൊരു പ്രസ്താവന കാണപ്പെടുന്നില്ല. മാത്രമല്ല, കോസ്മോളജിക്കൽ കോൺസ്റ്റന്റിനെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പിൽക്കാല എഴുത്തുകൾ ഈ ആശയത്തെ അദ്ദേഹം അംഗീകരിച്ചിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
ശ്രീ. ടോമി സെബാസ്റ്റ്യൻ അവതരിപ്പിച്ച വാദത്തിന് മറുപടി പറയുന്നത് ഡോ. ജോൺസൻ സി. ഫിലിപ്.