മരണം വന്നു വിളിക്കുമ്പോൾ

0
436

മരണം കരുണയില്ലാതെ താണ്ഡവം നടത്തുന്ന സമയം. പ്രത്യേകിച്ച് പരിഗണനകൾ ഒന്നും ഇല്ലാതെ സകലരെയും മരണഭീതി ലോക്ക് ആക്കിയിരിക്കുന്നു. ഈ ദുരിതത്തിന് എന്നാണൊരറുതി? എന്താണൊരു പോംവഴി?

മരണം വന്നു വിളിക്കുമ്പോൾ പോകാൻ തയാറായിരിക്കുക എന്നത് മാത്രമാണ് സാദ്ധ്യമായ പോംവഴി. പക്ഷേ, എങ്ങനെ? മരണഭീതിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ആർക്കു കഴിയും? ദൈവത്തിനു കഴിയുമോ? കഴിയും. ചരിത്രത്തിൽ മരണത്തെ സ്വയം വരിച്ചവർ പലരും ഉണ്ട്, എന്നാൽ മരണത്തെ കീഴ്പ്പെടുത്തുവാൻ അവർക്കായില്ല. അതിന് കഴിഞ്ഞത് യേശുക്രിസ്തുവിനു മാത്രമാണ്. ആ ക്രിസ്തുവിലൂടെ മരണത്തെ അതിജീവിക്കാൻ വഴിയുണ്ട്.

മരണത്തിനു അടിസ്ഥാന കാരണം പാപം ആയതുകൊണ്ട് അതിനുള്ള പരിഹാരം മരണത്തെ മറികടക്കാൻ ആവശ്യമാണ്. മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുവാൻ കുരിശിൽ മരിച്ചത് യേശുക്രിസ്തു മാത്രം. ദൈവത്തിന്റെ നീതിക്കു മുൻപിൽ പാപം ആയിത്തീർന്നതു കാരണം ക്രിസ്തു മരണം അനുഭവിക്കേണ്ടി വന്നു, എങ്കിലും അവിടുന്ന് ദൈവികാധികാരത്തിൽ ഉയിർത്തെഴുന്നേറ്റു. നിത്യജീവദാതാവായി ഇന്നും വാഴുന്നു. ഈ ക്രിസ്തുവിനെ നിങ്ങൾ കർത്താവായ സ്വീകരിച്ചു അനുഗമിക്കാൻ തീരുമാനിച്ചാൽ നിത്യരക്ഷയിലേക്കും പാപങ്ങളുടെ മോചനത്തിലേക്കും മരണത്തിൽ നിന്നുള്ള വിടുതലിലേക്കും പ്രവേശിക്കാം.

മരണം വന്നു വിളിക്കും നേരം
മനുജാ ഒഴികഴിവോതാനാകുമോ?
മരുവിൽ മനുജൻ പേറും ദുരിതം
മരണം കണ്ടു മടങ്ങില്ലോർക്ക

പിറന്ന കുരന്നിൻ പ്രാണനെയെന്നോ
പാറിനടക്കും യൗവനമെന്നോ
പ്രായമേറീടും മനുജരെന്നോ
പ്രത്യേകതയീ മൃത്യുവിനില്ല

മരണം വരുന്നത്‌ മുന്നറിയിക്കുവാൻ
മാധ്യമമൊന്നം മന്നിതിലില്ല
മടികൂടാതെ പിടിക്കുമീ മരണം
മന്നിതിലിനിയും കണ്ണീരൊഴുകം

പാപമൊരുക്കിയ പാതയിലൂടെ
പാരിതിലെങ്ങും മരണം വന്നു
പാവനനേശു ക്രൂശിതനായി
പാടേനീക്കി നിത്യമരണം

മരണം അരികിൽ അണയും മുൻപേ
മനുജാ യേശുവിൻ അരികിൽ വരുമോ?
മരണഭയത്തിന്‌ അറുതിവരത്തും
മഹിമയിൽ വാഴാനായ്‌ ഭാഗ്യമൊരുക്കും

ഗാനരചന: ബിനു പോൾ, കുന്നക്കുരുടി

LEAVE A REPLY

Please enter your comment!
Please enter your name here