ജീവിക്കാൻ കാരണങ്ങൾ ആവശ്യമാണോ?
ജനിച്ചു പോയി ഇനി ജീവിച്ചല്ലേ പറ്റൂ.. അതിനിനി വേറെ കാരണം ഒന്നും ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർ കാണാം. പക്ഷെ ജനിച്ചു എന്ന ആ കാരണം തന്നെ അവർ ജീവിക്കുന്നതിനു പിന്നിലും ഉണ്ട്. ജീവിതം കുറച്ചു കൂടെ മുന്നോട്ടു പോയാൽ ജീവിതസമരത്തിൽ വിജയിക്കാൻ, പ്രതിസന്ധികളെ തരണം ചെയ്യാൻ, ജീവിതത്തിനു പ്രേരകശക്തിയായി, ലക്‌ഷ്യം നിർണ്ണയിക്കാൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാകും. കാര്യകാരണ സഹിതം ചിന്തിക്കുന്ന മനുഷ്യൻ അവന്റെ ആസ്തിത്വത്തിനും ലക്ഷ്യവും കാരണവും കണ്ടെത്താൻ ആഗ്രഹിക്കുന്നു.
നമ്മുടെ ഈ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉറവിടമായി ഒരു കാരണം ഉണ്ടെങ്കിൽ, ആ കാരണഭൂതനായ ദൈവത്തിന് നമ്മുടെ ജീവിതത്തെക്കുറിച്ചു ഒരു ഉദ്ദേശ്യം ഇല്ലേ? ആ ലക്ഷ്യം അവഗണിക്കുന്നതിനു പകരം അറിഞ്ഞു അംഗീകരിക്കുന്നതല്ലേ അനുഗ്രഹം?
ഏതൊരു മനുഷ്യനും ചിന്തിച്ചു ഉത്തരം ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്ന ചോദ്യത്തിന് വ്യക്തമായ ചില ഉത്തരങ്ങൾ. ജീവിതം ദൈവത്തിനു സമർപ്പിക്കാൻ നാല് കാരണങ്ങൾ. ജോർജ് കോശി മൈലപ്ര നൽകുന്ന സന്ദേശം.