ബെത്ലഹേമിലെ ദിവ്യസംഗീതം

0
430

ബെത്ലഹേമും പുൽത്തൊഴുത്തും ആട്ടിടയന്മാരും നക്ഷത്രവുമെല്ലാം വീണ്ടും വിരുന്നെത്തുന്ന ഈ വേളയിൽ രക്ഷകന്റെ ദിവ്യ അവതാരത്തെ ഓർക്കുവാനും അതിന്റെ ദിവ്യ ഉദ്ദേശത്തെ അറിയുവാനും നിത്യജീവൻ നൽകുന്ന സന്ദേശത്തെ സ്വീകരിക്കുവാനും അവിടുത്തെ അനുഗമിക്കുവാനും ഒരു ഓർമ്മപ്പെടുത്തൽ കൂടി..

ബേദലഹേമിലാ ദിവ്യരാവിൽ
ഭൂതലമണ്ണിൽ പിറന്ന ദേവൻ
ആകുലമെല്ലാമഴിച്ചിടുവാൻ
ആനന്ദമുള്ളിൽ നിറച്ചിടുവാൻ

മാലാഖമാർ പാടി ആട്ടിടയർ മുന്നിൽ
മാലോകരേ കേൾക്കൂ ആ ദിവ്യ സന്ദേശം
അത്യുന്നതങ്ങളിൽ മഹത്വമെന്നെന്നും
മർത്യർക്കു താൻ നൽകും സമാധാനവും
ഹാലേലൂ ഹാലേലൂ ഹാലേലൂയ വാഴ്ത്തിപ്പാടാം

ആട്ടിടയർ വന്നു മുട്ടിൽ വീണു
ശ്രേഷ്ഠഇടയനെ ആരാധിപ്പാൻ
രാജാക്കളും വന്നു കുമ്പിടുന്നു
രാജാധിരാജാവെ പൂജിക്കുവാൻ

പാരിന്റെ പാപം ചുമന്നൊഴിപ്പാൻ
പാവന രക്ഷകൻ ഭൂവിൽ വന്നു
പരലോക സൗഭാഗ്യം വിശ്വാസത്താൽ
പാപിക്കു ലഭ്യമേ നിശ്ചയമായ്

രചന: ഫിലിപ് കെ ആൻഡ്രൂസ്

LEAVE A REPLY

Please enter your comment!
Please enter your name here