മഹത്വവാനാം ദൈവമേ

0
288

മഹത്വത്തിൽ അധിവസിക്കുന്ന രക്ഷകനായ ദൈവത്തെ സ്തുതിച്ചു പാടാൻ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുന്ന അതിമനോഹരമായ ആരാധനാ ഗാനം. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഒരു പുതിയ വർഷം ആശംസിക്കുന്നു!

മഹത്വവാനാം ദൈവമേ
മഹിമ വെടിഞ്ഞ നാഥനേ
മനുഷ്യനായ് വെളിപ്പെട്ടവനേ
മഹത്വമെന്നെന്നും നിനക്ക്

മഹത്വം മഹത്വം
സ്തുതിയും സ്തോത്രവും
മഹത്വം മഹത്വം
സ്തുതി സ്തോത്രവും നിനക്കേ

മനുകുലത്തിൻ മാലൊഴിപ്പാൻ
മനുവേലായി വന്നവൻ
മരണത്തെ ജയിച്ചുയിർത്തവൻ
മഹിമ തന്നിൽ വാഴുവോൻ

ഉലകതിൽ നിൻ നാമം പോലെ
ഉയർന്നതായ് മറ്റൊന്നില്ല
ഉയർത്തിടും ഞാൻ എവിടെയും
ഉയിരുവിട്ടു പോംവരെ

അകതളിരിൽ നന്ദിയാൽ
അതിമോദം ഞാൻ പാടിടും
അനുദിനം സ്തുതി പാടിയെൻ
അരുമനാഥനെ വാഴ്ത്തിടും

രചന: ജോയ് ജോൺ കെ, കുവൈറ്റ്


ഈ ഗാനത്തിന്റെ കരോക്കെ (മൈനസ് ട്രാക്ക്) ഇവിടെ ഡൌൺലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here