പെൻസിൽ ഒരിക്കൽ റബ്ബറിനോട് ചോദിച്ചു: “നിന്നെ കാണാൻ ഒരു ഭംഗിയും ഇല്ലല്ലോ, ഒരു ഷെയ്പ്പുമില്ല, ആകെ കറുത്തിരുണ്ട് ഇരിക്കുന്നു, നീയെന്താ സുഹൃത്തേ ഇങ്ങനെ?”
റബ്ബറിന്റെ ഹൃദയം നുറുങ്ങി, ഇങ്ങനെ മറുപടി പറഞ്ഞു: “സ്നേഹിതാ, ഞാൻ അഴകുള്ള നിറമുള്ള ഒരു റബ്ബറായിരുന്നു, ഇക്കാലമത്രയും നീ വരുത്തുന്ന ഓരോ തെറ്റുകളും മായ്ച്ചു മായ്ച്ചു ഞാൻ ഇങ്ങനെ ആയിത്തീർന്നതാണ്”
ഇതുകേട്ട പെൻസിലിന്റെ കണ്ണിൽ നന്ദിയുടെ തുള്ളികൾ ഉതിർന്നു..
ഈ കഥ നിങ്ങളെ ചിന്തിപ്പിക്കുന്നുണ്ടോ?
പ്രിയ സ്നേഹിതരേ, മനുഷ്യജീവിതത്തിൽ സ്വയം ഉരുകിത്തിത്തീർന്നുകൊണ്ടു മക്കൾക്കായി തങ്ങളുടെ ജീവിതം ചെലവഴിച്ചവരാണ് നമ്മുടെ ഓരോരുത്തരുടെയും മാതാപിതാക്കൾ. അവരുടെ വർദ്ധക്യകാലത്തിൽ അവരെ കരുതേണ്ടതും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതും നമ്മുടെ കടമയാണ്. ദൈവവും അത് ആഗ്രഹിക്കുന്നു.
2020 ജൂലായ് 26 National Parents Day യോട് അനുബന്ധിച്ചു പി. എം. എബ്രഹാം നൽകിയ സന്ദേശം കേൾക്കാം.