Home Blog Page 3

പ്രത്യാശയുടെ പുനരുത്ഥാനം

0

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും വെറും സങ്കല്പമല്ല, ചരിത്രയാഥാർത്ഥ്യങ്ങളാണ്. “ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ” (കൊരിന്ത്യർ 15:17) എന്ന് പറയുന്ന വിശുദ്ധ ബൈബിൾ കർത്താവിന്റെ ഉയിർപ്പിന്റെ നിരവധി തെളിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യേശുക്രിസ്തു ഒരു ചരിത്രപുരുഷൻ ആയിരുന്നതുപോലെ തന്നെ അനിഷേധ്യമായ സാക്ഷ്യങ്ങളാണ് ഇവ. ചരിത്രകാരന്മാരുടെ സാക്ഷ്യവും ഇതിനു പിൻബലമായിട്ടുണ്ട്.

ആൽഫാ ടി. വിയുടെ പ്രത്യേക പരിപാടിയിൽ സന്ദേശം നൽകുന്നത്: പ്രമോദ് തോമസ്.

മരക്കുരിശേന്തി

0

ക്രൂശ് നിന്ദയുടെയും പരിഹാസത്തിന്റെയും വേദനയുടെയും ചിഹ്നമാണ്. ഐശ്വര്യവും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കുന്നവര്‍ക്ക് അതൊരു ഭൂഷണമല്ല. പ്രതികൂലം വരുമ്പോള്‍ അവരതിനെ തള്ളിക്കളയും. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസി തനിക്കുള്ള സകല കഷ്ട നഷ്ടങ്ങളോടും കൂടെ കര്‍ത്താവിനെ സ് നേഹിക്കുകയും അവസാനം വരെ അനുഗമിക്കുകയും ചെയ്യും.

കര്‍ത്താവായ യേശു ക്രിസ്തു പറഞ്ഞു: “എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (ലൂക്കോസ് :9:23). ക്രൂശുമായി ഒരുവന്‍ നടന്നു നീങ്ങുന്നത്‌ മരണത്തിലേക്കാണ്. ലോക സുഖങ്ങള്‍ക്ക് മരിച്ചവരായി ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടവരായി സൌരഭ്യം വിടര്‍ത്തുന്ന ഒരു യാഗമായി എരിഞ്ഞു തീരുവാന്‍ അവന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു!

ഈ കര്‍ത്താവിനെ കൂടാതെ ആരെങ്കിലും തങ്ങളുടെ ജീവിതം ഈ ലോകത്തില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിച്ചാല്‍ അതൊരു ഭോഷത്തമാണ്‌. “ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കോസ് : 9:24).

ക്രിസ്തു യേശുവിലൂടെ മാത്രമുള്ള നിത്യജീവന്‍ പ്രാപിച്ച ഒരാള്‍ ദൈവ രാജ്യത്തിന്റെ ശക്തി ഈ ലോക ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് ഈ ലോകത്തിലെ തിക്താനുഭവങ്ങള്‍ ഒരു പ്രശ്നമല്ല. അവര്‍ സമൃദ്ധമായ ആത്മീയ ജീവന്റെ അനുഭവത്തിലേക്ക് പടിപടിയായി മുന്നേറുന്നു. ദിനം തോറും തങ്ങളുടെ ക്രൂശുമേന്തി.. ക്രൂശിതന്റെ സാക്ഷിയായി..

നിത്യ ജീവന്റെ സന്തോഷം കവിഞ്ഞു ഒഴുകുന്നത്‌ ക്രൂശിന്റെ അനുഭവത്തിലൂടെയാണ്. അനുഗമിക്കാന്‍ ആത്യന്തിക മാതൃകയായ കര്‍ത്താവിന്റെ ക്രൂശനുഭവം നമുക്ക് ചൂട് പകരട്ടെ.. പീഡാനുഭവങ്ങളിലൂടെ കടന്നു പോയ രക്ഷാനായകനെ സ്മരിക്കുന്ന ഈ ഗാനം അതിനു നമ്മെ സഹായിക്കും..!!

മരക്കുരിശേന്തി അതിൽ മരിച്ചിടുവാൻ
അന്നോർശലേം വീഥിയിൽ
സഹനത്തിൻ ദാസനായ് നടന്ന ദേവാത്മജാ
പദപത്മം തഴുകുന്നു ഞാൻ

ദഹനബലിക്കൊരു കുഞ്ഞാടുപോൽ
നരകുല പാപങ്ങൾ ചുമലിലേറ്റി
മലിനത കഴുകുവാൻ കരളിലെ ചെന്നിണം
ചൊരിഞ്ഞു നീ അലിവോടെ

നന്മതൻ മുന്തിരി മലർ വിരിച്ച
പൊൻകരം ആണികൾ ഏറ്റുവാങ്ങി
പുണ്യ ശിരസ്സതിൽ രത്നകിരീടമായ്
കൂർത്തതാം മുള്ളിൻ മുടി ചൂടി

രക്തഗന്ധിയായ പെസഹാ

0

മറ്റൊരു പെസഹാദിനം കൂടി നമ്മെ വിട്ടുപിരിഞ്ഞു.. മറ്റുള്ളവരുടെ വിടുതലിനു വേണ്ടി കൊല്ലപ്പെടുന്ന ആട്ടിന്‍കുട്ടിയുടെ ചിത്രമാണല്ലോ പെസഹ നമ്മുടെ മനസുകളിലേക്ക് ആദ്യം കൊണ്ടുവരുന്നത്… മറ്റുള്ളവര്‍ക്ക് പകരമായി കൊല്ലപ്പെടുന്ന നിഷ്കളങ്കമായ ഒരു ജീവി.. അതുകൊണ്ട് തന്നെ രക്തഗന്ധിയാണ് പെസഹ..

കാക്കുക കാക്കുക ദൈവമൊഴി

0

കാക്കുക കാക്കുക ദൈവമൊഴി
കാത്തിടുകിലതു ജീവവഴി
ലോകങ്ങളാകവേ നശിച്ചിടവേ
അഴിയാഒഴിയാ പൊരുളിതുവെ

ലോകാന്ത്യം ആസന്നമായ്‌

0

ലോകത്തിനു ഒരു അന്ത്യമുണ്ടോ? ആ അന്ത്യകാലം ഇപ്പോഴാണോ? അതോ അത് സമീപിച്ചുകൊണ്ടിരിക്കുകയാണോ?

നരകം: മുന്നറിയിപ്പും രക്ഷയും

0

മനുഷ്യനെ സ്നേഹിക്കുന്ന ദൈവം അവനെ നരകത്തിൽ തള്ളുമോ? അങ്ങനെ ചെയ്‌താൽ ദൈവം സ്നേഹമുള്ളവനാണോ? നരകത്തിൽ നിന്നും ഒരിക്കലെങ്കിലും ദൈവം മനുഷ്യനെ പുറത്തുവിടില്ലേ? ഇല്ലെങ്കിൽ അത്രയ്ക്കും ക്രൂരനാണോ ദൈവം?

നരകത്തെക്കുറിച്ചുള്ള അപകടമുന്നറിയിപ്പുകൾ ബൈബിളിൽ അനവധി തവണ കാണുന്നു. ദൈവത്തിന്റെ മഹത്വവും പ്രഭാവവും എത്രത്തോളം ഉന്നതമാണോ അത്രത്തോളം തന്നെ ഉയർന്നതാണ് ദൈവത്തിന്റെ സ്വഭാവഗുണങ്ങളും. പാപത്തോടു സഖ്യമില്ലാത്ത ദൈവം പാപത്തിൽ ജീവിക്കുന്ന മനുഷ്യനെ ന്യായം വിധിക്കുമ്പോൾ അവിടുത്തെ കോപത്തിന്റെ പ്രദർശനം നീതിപൂർവവും കഠിനവും ഭയാനകവും ആയിരിക്കും. എന്നാൽ മനസാന്തരപ്പെടുന്നവരെ രക്ഷിക്കാൻ മാർഗമൊരുക്കിയ ദൈവം തന്റെ അളവില്ലാത്ത കരുണയും കൃപയും സ്നേഹവും അനുഭവിക്കാൻ ഈ മനുഷ്യരെ തന്നെ യോഗ്യരാക്കുന്നു. രണ്ടും ദൈവം ചെയ്യുന്ന നിത്യമായ കാര്യങ്ങൾ തന്നെ. ഏത് സ്വീകരിക്കണം എന്ന തിരഞ്ഞെടുപ്പ് ഇന്ന് നമുക്ക് ഓരോരുത്തർക്കുമാണ്.

നരകത്തെക്കുറിച്ചും, നരകം എന്തുകൊണ്ട് മനുഷ്യർക്ക് വിധിക്കുന്നു എന്നും, അതിൽ നിന്നും രക്ഷനേടുവാനുള്ള മാർഗങ്ങളും വിശദമാക്കുന്നു, പ്രഭാഷകൻ ജോൺ പി തോമസ്.

അസൂയ മൂത്താൽ…

0

അസൂയ വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കാൻ വയ്യ. അസൂയ എത്ര വലിയ അപകടകാരിയാണെന്നു ഈ കൊച്ചു മിടുക്കി പറയുന്നത് കേൾക്കൂ.. മനോഹരമായ ഒരു കൊച്ചു കഥയിലൂടെ..

എന്റെ ജീവിതം ദൈവത്തിന്

0

ജീവിക്കാൻ കാരണങ്ങൾ ആവശ്യമാണോ?

ജനിച്ചു പോയി ഇനി ജീവിച്ചല്ലേ പറ്റൂ.. അതിനിനി വേറെ കാരണം ഒന്നും ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർ കാണാം. പക്ഷെ ജനിച്ചു എന്ന ആ കാരണം തന്നെ അവർ ജീവിക്കുന്നതിനു പിന്നിലും ഉണ്ട്. ജീവിതം കുറച്ചു കൂടെ മുന്നോട്ടു പോയാൽ ജീവിതസമരത്തിൽ വിജയിക്കാൻ, പ്രതിസന്ധികളെ തരണം ചെയ്യാൻ, ജീവിതത്തിനു പ്രേരകശക്തിയായി, ലക്‌ഷ്യം നിർണ്ണയിക്കാൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടാകും. കാര്യകാരണ സഹിതം ചിന്തിക്കുന്ന മനുഷ്യൻ അവന്റെ ആസ്തിത്വത്തിനും ലക്ഷ്യവും കാരണവും കണ്ടെത്താൻ ആഗ്രഹിക്കുന്നു.

നമ്മുടെ ഈ പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉറവിടമായി ഒരു കാരണം ഉണ്ടെങ്കിൽ, ആ കാരണഭൂതനായ ദൈവത്തിന് നമ്മുടെ ജീവിതത്തെക്കുറിച്ചു ഒരു ഉദ്ദേശ്യം ഇല്ലേ? ആ ലക്ഷ്യം അവഗണിക്കുന്നതിനു പകരം അറിഞ്ഞു അംഗീകരിക്കുന്നതല്ലേ അനുഗ്രഹം?

ഏതൊരു മനുഷ്യനും ചിന്തിച്ചു ഉത്തരം ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്ന ചോദ്യത്തിന് വ്യക്തമായ ചില ഉത്തരങ്ങൾ. ജീവിതം ദൈവത്തിനു സമർപ്പിക്കാൻ നാല് കാരണങ്ങൾ. ജോർജ് കോശി മൈലപ്ര നൽകുന്ന സന്ദേശം.

അറിയാതെ പോകരുതേ, ഈ അടിമത്തം!

0

ജീവിതം ആഘോഷമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവിതത്തെ നിയന്ത്രിക്കുന്ന നിരവധി അഡിക്ഷനുകൾക്ക് പലരും അടിമപ്പെട്ടു പോകുന്നു. തിരികെ വരാൻ ആഗ്രഹിച്ചിട്ടും കഴിയാതെ ജീവിതത്തിന്റെ എല്ലാ മേഖലയിലും പരാജയത്തിലേക്ക് നീങ്ങുന്നു. മലയാളികളുടെ ഇടയിൽ ഇന്ന് കണ്ടുവരുന്ന അത്തരം അഡിക്ഷനുകളിൽ ഏറ്റവും പ്രധാനവും അപകടകരവുമാണ് ആൾക്കഹോളിക്‌ അഡിക്ഷൻ. ക്യാൻസറിനേക്കാൾ മാരകമായ പ്രത്യാഘാതങ്ങളുമായി നമ്മുടെ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ വിപത്തിനെപ്പറ്റി വേണ്ടത്ര അവബോധവും പ്രതിവിധിക്കു വേണ്ട മാർഗങ്ങളും ഇന്ന് സമൂഹത്തിൽ ഇല്ല എന്നതും ആൾക്കഹോളിക്‌ അഡിക്ഷനെ മലയാളിയെ കാത്തിരിക്കുന്ന ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാൻ കാരണമാകുന്നു.

മഹത്വവാനാം ദൈവമേ

0

മഹത്വത്തിൽ അധിവസിക്കുന്ന രക്ഷകനായ ദൈവത്തെ സ്തുതിച്ചു പാടാൻ നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെ സ്പർശിക്കുന്ന അതിമനോഹരമായ ആരാധനാ ഗാനം. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഒരു പുതിയ വർഷം ആശംസിക്കുന്നു!