മെതിക്കളത്തില്‍ നിന്നും കൊലക്കളത്തിലേക്ക് !
ഗത്സമനയിലെ ഹൃദയവ്യഥ അവസാനിച്ചു! ഇതാ, ലോകനായകന്‍ തന്നെ പീഡിപ്പിക്കുന്നവരുടെ കൈകളിലേക്ക് എല്പ്പിക്കപ്പെട്ടു കഴിഞ്ഞു…!
യേശുവിനെ ഒറ്റിക്കൊടുത്ത യൂദയും തള്ളിപ്പറഞ്ഞ പത്രോസും മഹാപുരോഹിതന്മാരുടെ വിസ്താരവും റോമന്‍ ഗവര്‍ണര്‍ ആയിരുന്ന പീലാത്തൊസും എല്ലാം ഈ ഭാഗത്തില്‍ നിരീക്ഷണ വിധേയമാകുന്നു… മറ്റൊരര്‍ത്ഥത്തില്‍ അവരെല്ലാം നമുക്ക് മുന്‍പില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു….!