ഒരു മനുഷ്യന് തന്റെ ശരീരത്തില്‍ എത്രമാത്രം പീഡനം അനുഭവിക്കാമോ അത്രയും അതിന്റെ പാരമ്യത്തില്‍ സഹിച്ചുകൊണ്ടാണ് യേശു മരണം വരെയുള അടുത്ത ഏതാനും ചില മണിക്കൂറുകള്‍ ചെലവഴിച്ചത്. യജമാനനോട് അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ.. പിതാവിനോട് വിധേയത്വമുള്ള ഒരു മകനെപ്പോലെ.. സ്വര്‍ഗീയ പിതാവിന്റെ തിരുഹിതം നിവര്‍ത്തിക്കുന്നതിന് യേശുവിനു തന്റെ ശരീരവും പൂര്‍ണമായി കഷ്ടമേല്‍ക്കാന്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നു.
കുരിശറിവുകളുടെ ഉള്‍ത്തളങ്ങളിലേക്ക് നമുക്ക് കയറിച്ചെല്ലാം… നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളും ക്രൂശുമരണവും കൂടുതല്‍ അടുത്തറിയാം.. അവിടുത്തെ കഷ്ടാനുഭവങ്ങളോട് പങ്കുള്ളവരായി അനുദിനം അവിടുത്തെ അനുഗമിക്കാം… അങ്ങനെ ദൈവത്തെ മഹത്ത്വപ്പെടുത്തുവാന്‍ കൂടുതല്‍ സമര്‍പ്പണം ഉള്ളവര്‍ ആയിരിക്കാം..