സ്നേഹവാനായ ദൈവം എന്തിനാണ് മനുഷ്യനെ ന്യായം വിധിക്കും എന്ന് പറഞ്ഞിരിക്കുന്നത്? പാപത്തിനുള്ള ശിക്ഷയും ന്യായവിധിയും നരകവും ഒക്കെ ഒരു സത്യമാണോ? എങ്കിൽ എന്റെ പ്രതികരണം എന്തായിരിക്കണം?
സ്വാതന്ത്ര്യം ഇനിയും നേടണമോ?
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം!
സ്വാതന്ത്ര്യത്തിനു നാം കല്പിക്കുന്ന വില അതുല്യമാണ്. അതിനു നാം കൊടുത്ത വിലയും അമൂല്യമാണ്.
ഇന്ന് നാം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാഷ്ട്രീയമായി നാം സ്വതന്ത്രരായതിന്റെ ഓർമ. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖകളിലും നാം സ്വതന്ത്രരാണോ?
രാഷ്ട്രീയം, സാമൂഹികം, വ്യക്തിപരം, സാമ്പത്തികം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, അനുഭവിക്കുന്നു, അടിമത്തം ചെറുത്തു തോൽപിപ്പിക്കുന്നു. അതിലുമുപരിയായി പ്രാധാന്യം അർഹിക്കുന്ന ഒരു മേഖലയാണ് ആത്മീയം. ആഗോളവ്യാപകമായി മനുഷ്യരെ എല്ലാവരെയും ഒരുപോലെ അടിമപ്പടുത്തിയിരിക്കുന്ന പാപ സ്വഭാവത്തിന്റെ അടിമത്തത്തെകുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. ആത്മീയ സ്വാതന്ത്ര്യം – അതിനിയും നേടിയിട്ടില്ലെങ്കിൽ, പാപത്തിന്റെയും അതിന്റെ പരിണിതഫലമായ മരണത്തിന്റെ വ്യാപ്തിയെക്കുറിച്ചും അതിൽനിന്നുള്ള മോചനത്തെക്കുറിച്ചും ഒരു വിചിന്തനം ഇത്തരുണത്തിൽ അഭികാമ്യമാണ്.
“സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ (യോഹന്നാൻ 8:32) ഇവിടെ പ്രതീക്ഷ നൽകുന്നു. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14:6) എന്നവകാശപ്പെട്ട കർത്താവ് പാപമോചകനും നിത്യജീവദാതാവും ആകുന്നു. മരണത്തിൽ നിന്നും പാപത്തിൽ നിന്നും സ്വാതന്ത്രം അവനിൽ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്നു.
സത്യം അറിയുവാനും സത്യത്തെ അനുഗമിക്കുവാനും ദൈവം ഓരോരുത്തരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്വാതന്ത്ര്യദിനാശംസകൾ.
സന്ദേശം: ജോർജ് കോശി മൈലപ്ര.
സ്തുതിച്ചു പാടീടാം
സ്തുതിച്ചു പാടീടാം നമിച്ചു വാഴ്ത്തീടാം
പ്രപഞ്ച നാഥൻ തൻ നന്മ എന്നുമെന്നുമേ
എത്ര പാടിയാലും എത്ര ചൊല്ലിയാലും
തീരില്ല തൻ നന്മകൾ
ഓ ലാലാലാലാ (3)
എൻ ദൈവമത്യുന്നതൻ
വലത്തു കൈ നീട്ടി ഇടത്ത് കൈ നീട്ടി
അവന്റെ സ്നേഹം എന്നെന്നുമോർത്ത് പാടിടാം
തലയിതാട്ടിയാട്ടി കൈകൾ ചേർന്ന് കൊട്ടി
തൻ സ്നേഹം വർണ്ണിച്ചിടാം
വലത്തു കാൽ തട്ടി ഇടത്ത് കാൽ തട്ടി
അവന്റെ തീരാ കാരുണ്യമൊത്തു പാടിടാം
കൈവിരൽ ഞൊടിച്ച് വട്ടമൊന്നു ചുറ്റി
തൻ ദയ കീർത്തിച്ചിടാം
ഗാനരചന: ജോർജ് കോശി മൈലപ്ര
മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി
മുങ്ങിപ്പൊങ്ങി മുങ്ങിപ്പൊങ്ങി
മുങ്ങിപ്പൊങ്ങി നയമാൻ
ഒന്ന് രണ്ടു മൂന്നു നാല് അഞ്ചല്ല ആറു വട്ടം
കുഷ്ഠമൊട്ടും മാറീല്ലാ രോഗമൊന്നും മാറീല്ലാ
പാവം നയമാൻ പാവം നയമാൻ
പാവത്തിൻ കണ്ണ് നിറഞ്ഞു
തിരികെ പോകാം തിരികെ പോകാം
എന്നുരച്ചു നയമാൻ
അരുത് ഗുരോ അരുത് ഗുരോ
കാലു പിടിച്ചു ദാസർ
ഏഴാം വട്ടം മുങ്ങിയപ്പോൾ
ആഹാ, എല്ലാമെല്ലാം സുന്ദരമേ
പാവം നയമാൻ പാവം നയമാൻ
പാവത്തിൻ കണ്ണ് നിറഞ്ഞു
ഗാനരചന: ജോർജ് കോശി മൈലപ്ര
ന്യായാധിപതിയായ ദൈവം
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു. ദൈവം തന്റെ നീതിയിൽ ഔന്നത്യം ഉള്ളവൻ ആയിരിക്കുന്നതുപോലെ തന്റെ വിധികളിലും നിസ്ത്യുല്യത പുലർത്തുന്ന വ്യക്തിയാണ്. പാപങ്ങളെ അവിടുന്ന് ലഘുവായി കാണുന്നില്ല. സകല മനുഷ്യരെയും വിധിക്കുവാൻ അവിടുന്ന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. തക്കതായ പ്രതിഫലം ഒരുക്കിയിട്ടുമുണ്ട്.
ദൈവത്തിന്റെ നീതിയുള്ള വിധിക്ക് ഒരുത്തമ ഉദാഹരണമാണ് പുരാതന നഗരങ്ങളായ സൊദോം ഗൊമോര എന്നിവയ്ക്ക് ഉണ്ടായ ദൈവിക ന്യായവിധി. മനുഷ്യചരിത്രത്തിൽ എക്കാലവും ഒരു പാഠവും ഓർമപ്പെടുത്തലുമായി ആ പട്ടണങ്ങൾ ഇന്നും ഭൂമിയിലുണ്ട് – ചാവുകടൽ എന്ന പേരിൽ.
എന്നാൽ പലപ്പോഴും ദൈവിക ന്യായവിധിക്കുള്ള താമസം ദൈവത്തിന്റെ മൗനമായും നിഷ്ക്രിയത്വമായും കഴിവില്ലായ്മയായും ചിത്രീകരിക്കപ്പെടാറുണ്ട്. അത് മനുഷ്യന്റെ പാപജീവിതത്തിനു ദൈവം നൽകുന്ന മൗനാനുവാദമല്ല. ഓരോരുത്തർക്കും മാനസാന്തരത്തിനു അവസരം നൽകിക്കൊണ്ട് ദൈവം ദീർഘക്ഷമ കാണിക്കുന്നത് മാത്രമാണ്. ന്യായവിധി നിശ്ചയിക്കപ്പെട്ട സമയത്തു നടക്കും, ദൈവം ഒന്നും മറന്നുപോകുകയില്ല.
ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുക്കുന്ന, സർവ്വലോകത്തിന്റെയും ന്യായാധിപതിയായ ദൈവത്തെക്കുറിച്ച് ബ്രദർ ജോൺ പി തോമസ് നൽകുന്ന സന്ദേശം.
വീഡിയോ: ട്രൂ മീഡിയ
ലോകം കോവിഡിന് ശേഷം
കോവിഡ് 19 ദുരന്തം വിതച്ചപ്പോൾ ഏറെ ചർച്ചയായത് ലോകത്തിന്റെ മാറുന്ന മുഖമായിരുന്നു. ലോക ചരിത്രത്തെ കോവിഡിന് മുൻപ് എന്നും ശേഷം എന്നും രണ്ടായി തിരിക്കാൻ സാധിക്കുന്ന രീതിയിൽ ലോക ക്രമം മാറും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, തൊഴിൽ, സാങ്കേതികം തുടങ്ങിയ എല്ലാ മേഖലകളെയും ബാധിക്കുന്ന മാറ്റങ്ങളാൽ ഇനി വരാൻ പോകുന്ന ലോകം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും.
കോവിഡാനന്തര ലോകം കാത്തിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ഒരു വിലയിരുത്തൽ. ബ്രദർ ജോൺ പി തോമസ് എറണാകുളം സംസാരിക്കുന്നു.
ചങ്ങലകൾ പൊട്ടിക്കാം
കൈ കഴുകിയും സാമൂഹികമായ അകലം പാലിച്ചും പരമാവധി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് നാം എല്ലാവരും. മരണകാരണമാകാവുന്ന വൈറസിനെ തടയേണ്ടത് നമ്മുടെ നിലനിൽപ്പിനു അനിവാര്യമാണ്. രോഗവ്യാപനത്തിന് ഇടയാക്കാവുന്ന ചങ്ങലകൾ തകർക്കുകയും ചെയ്യേണ്ടതുണ്ട്.
മരണം വന്നു വിളിക്കുമ്പോൾ
മരണം കരുണയില്ലാതെ താണ്ഡവം നടത്തുന്ന സമയം. പ്രത്യേകിച്ച് പരിഗണനകൾ ഒന്നും ഇല്ലാതെ സകലരെയും മരണഭീതി ലോക്ക് ആക്കിയിരിക്കുന്നു. ഈ ദുരിതത്തിന് എന്നാണൊരറുതി? എന്താണൊരു പോംവഴി?
മരണം വന്നു വിളിക്കുമ്പോൾ പോകാൻ തയാറായിരിക്കുക എന്നത് മാത്രമാണ് സാദ്ധ്യമായ പോംവഴി. പക്ഷേ, എങ്ങനെ? മരണഭീതിയിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ആർക്കു കഴിയും? ദൈവത്തിനു കഴിയുമോ? കഴിയും. ചരിത്രത്തിൽ മരണത്തെ സ്വയം വരിച്ചവർ പലരും ഉണ്ട്, എന്നാൽ മരണത്തെ കീഴ്പ്പെടുത്തുവാൻ അവർക്കായില്ല. അതിന് കഴിഞ്ഞത് യേശുക്രിസ്തുവിനു മാത്രമാണ്. ആ ക്രിസ്തുവിലൂടെ മരണത്തെ അതിജീവിക്കാൻ വഴിയുണ്ട്.
മരണത്തിനു അടിസ്ഥാന കാരണം പാപം ആയതുകൊണ്ട് അതിനുള്ള പരിഹാരം മരണത്തെ മറികടക്കാൻ ആവശ്യമാണ്. മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുവാൻ കുരിശിൽ മരിച്ചത് യേശുക്രിസ്തു മാത്രം. ദൈവത്തിന്റെ നീതിക്കു മുൻപിൽ പാപം ആയിത്തീർന്നതു കാരണം ക്രിസ്തു മരണം അനുഭവിക്കേണ്ടി വന്നു, എങ്കിലും അവിടുന്ന് ദൈവികാധികാരത്തിൽ ഉയിർത്തെഴുന്നേറ്റു. നിത്യജീവദാതാവായി ഇന്നും വാഴുന്നു. ഈ ക്രിസ്തുവിനെ നിങ്ങൾ കർത്താവായ സ്വീകരിച്ചു അനുഗമിക്കാൻ തീരുമാനിച്ചാൽ നിത്യരക്ഷയിലേക്കും പാപങ്ങളുടെ മോചനത്തിലേക്കും മരണത്തിൽ നിന്നുള്ള വിടുതലിലേക്കും പ്രവേശിക്കാം.
മരണം വന്നു വിളിക്കും നേരം
മനുജാ ഒഴികഴിവോതാനാകുമോ?
മരുവിൽ മനുജൻ പേറും ദുരിതം
മരണം കണ്ടു മടങ്ങില്ലോർക്ക
പിറന്ന കുരന്നിൻ പ്രാണനെയെന്നോ
പാറിനടക്കും യൗവനമെന്നോ
പ്രായമേറീടും മനുജരെന്നോ
പ്രത്യേകതയീ മൃത്യുവിനില്ല
മരണം വരുന്നത് മുന്നറിയിക്കുവാൻ
മാധ്യമമൊന്നം മന്നിതിലില്ല
മടികൂടാതെ പിടിക്കുമീ മരണം
മന്നിതിലിനിയും കണ്ണീരൊഴുകം
പാപമൊരുക്കിയ പാതയിലൂടെ
പാരിതിലെങ്ങും മരണം വന്നു
പാവനനേശു ക്രൂശിതനായി
പാടേനീക്കി നിത്യമരണം
മരണം അരികിൽ അണയും മുൻപേ
മനുജാ യേശുവിൻ അരികിൽ വരുമോ?
മരണഭയത്തിന് അറുതിവരത്തും
മഹിമയിൽ വാഴാനായ് ഭാഗ്യമൊരുക്കും
ഗാനരചന: ബിനു പോൾ, കുന്നക്കുരുടി
കുരിശും ഓർമകളും
രണ്ടു മരക്കഷണങ്ങൾ ചേർത്തടിച്ചു ഒരുമിപ്പിച്ച കുരിശ് അത്ര പ്രധാനപ്പെട്ട ഒരു നിർമ്മിതിയല്ല, എന്നിട്ടും ഇന്ന് ക്രൂശിനെ ലോകം അറിയുന്നു, ഓർക്കുന്നു, പാടുന്നു. കുരിശ് ലോകപ്രശസ്തമായത് അതിൽ മനുഷ്യനായ ദൈവപുത്രൻ തൂങ്ങപ്പെട്ടതോടെയാണ്. ആ ദാരുണമായ മരണത്തിനു പിന്നിൽ മനുഷ്യന്റെ അതിഭയങ്കരമായ പാപവും ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹവും ഉണ്ട്. ദൈവസ്നേഹം എന്ന അവികലഭാവം തികവോടെ പ്രദർശിപ്പിച്ച വേദിയായിരുന്നു ലോകരക്ഷകൻ കൊല്ലപ്പെട്ട കാൽവരി മല. കുരിശും കാൽവറിയും അങ്ങനെ പാട്ടുകളിൽ പ്രമേയമായി.
കർത്താവായ യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളും ത്യാഗമരണവും അടക്കവും ഉയിർപ്പിച്ചു ആഗോളമായി ഓർമിക്കപ്പെടുന്ന ഈ വേളയിൽ ദൈവസ്നേഹത്തിന്റെ ഓർമ്മകൾ നിറയ്ക്കുന്ന കാൽവറി മലയും ദൈവപുത്രൻ ക്രൂശിതനായ മരക്കുരിശും ചിന്തകളിൽ നിറയുമ്പോൾ.. ജോയ് ജോൺ ബാംഗ്ലൂർ നൽകുന്ന സന്ദേശം. ഏറെ പ്രശസ്തമായ “ഓ, കാൽവറീ” എന്ന ഗാനവും അദ്ദേഹം ആലപിക്കുന്നു.
ജോയ് ജോയ് രചിച്ച “ഓ കാൽവറീ” എന്നു തുടങ്ങുന്ന ഗാനം വിവിധ ട്യൂണുകളിലും ഭാഷകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനങ്ങൾ ഇവിടെ കേൾക്കാം, ഡൌൺലോഡ് ചെയ്യാം.
Oh Kalvari – Malayalam 1
Oh Kalvari – Malayalam 2
Oh Kalvari – Malayalam 3
Oh Kalvari – Malayalam 4
Oh Kalvari – Hindi 1
Oh Kalvari – Hindi 2
ഓഡിയോ കേൾക്കാൻ പ്ലെയറിൽ ക്ലിക്ക് ചെയ്യുക. ഡൌൺലോഡ് ചെയ്യാൻ ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.