Home Blog Page 5

മനുഷ്യരെ സ്വാധീനിക്കുന്ന എഴുത്തുകാരനാകുന്നത് എങ്ങനെ?

0

എഴുത്തുകാര്‍ക്ക് മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അങ്ങനെ സമൂഹത്തെയും. സമൂഹത്തെ സ്വാധീനിച്ചിട്ടുള്ള എഴുത്തുകാര്‍ എക്കാലത്തും ചരിത്രത്തില്‍ ഉണ്ടായിട്ടുമുണ്ട്‌. എന്നാല്‍ അത്തരം എഴുത്തുകാര്‍ ഏറെ ഇല്ല. ദൈവത്തിനു വേണ്ടി മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുക എന്നതാണ് ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ദൌത്യം. പക്ഷേ, എന്താണിതിന്റെ രഹസ്യം?

ക്രിസ്തീയ സാഹിത്യ-പത്ര പ്രവർത്തന മേഖലയിൽ സജീവമായി, ദൈവത്തിന്റെ നല്ല വാർത്ത പ്രചരിപ്പിക്കുന്ന ശുശ്രൂഷകനായി, എഴുത്ത് ഒരു നിയോഗമായി ഏറ്റെടുത്തുകൊണ്ട് വർഷങ്ങളായി തുടരുന്ന പ്രയാണത്തിന്റെ ആരംഭവും വികാസവും പിന്നിട്ട വഴികളും അനുഭവങ്ങളും ശ്രോതാക്കൾക്കായി പങ്കുവക്കുകയാണ് ഗവേഷകനും എഴുത്തുകാരനും പരിശീലകനും പ്രഭാഷകനുമായ ഡോ: ബാബു കെ വര്‍ഗീസ്‌.

ധാരാളം വായന ഒരു എഴുത്തുകാരന് ആവശ്യമാണ്. അതോടൊപ്പം തന്നെ വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ ഗ്രന്ഥമായ ബൈബിൾ വായിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടത് ഒരു ക്രൈസ്തവ എഴുത്തുകാരനെ സംബന്ധിച്ചു വളരെ അത്യാവശ്യമാണ്. എഴുത്ത് വലിയൊരു സമർപ്പണത്തിന്റെ ശുശ്രൂഷയാണ്. മനുഷ്യരെ സ്വാധീനിക്കുന്ന രചനകൾ കാഴ്ചവെക്കുന്നതിൽ ക്രൈസ്തവ എഴുത്തുകാർക്ക് പങ്കും ഉത്തരവാദിത്തവും സാധ്യതയും വളരെ ഏറെയാണ്.

എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കുന്ന Institute of Christian Journalism-ല്‍ പരിശീലകനാണ് ഡോ: ബാബു കെ വര്‍ഗീസ്‌. മനുഷ്യരെയും ജീവിതകഥകളെയും ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ചരിത്രതല്പരനുമാണ്. അതുകൊണ്ട് തന്നെ രചനകൾ ചരിത്രഗന്ധിയാണ്. പുതിയ എഴുത്തുകാർക്ക് തന്റെ വാക്കുകൾ പ്രചോദനവും വഴികാട്ടിയുമാണ്.

[simple-author-box]

പ്രധാന രചനകൾ:

Burned alive: ഒറീസയിൽ കുഷ്ഠരോഗികളുടെ ഇടയിൽ കുടുംബമായി പ്രവർത്തിച്ച മിഷനറി ഗ്രഹാം സ്റ്റെയിന്സിന്റെ ജീവകഥ. അദ്ദേഹവും രണ്ടു മക്കളും അക്രമികളാൽ ചുട്ടു കൊല്ലപ്പെടുകയാണുണ്ടായത്. മിഷനറി ദൗത്യത്തിന് പ്രചോദനവും സമർപ്പണവും നൽകുന്ന ഗ്രന്ഥം.

My encounter with truth – The story of Dharam Prakash Sharma: യേശുവിനെ എനിക്ക് ആവശ്യമില്ല എന്നു പ്രസംഗിച്ച ധരംപ്രകാശ് ശര്‍മ ജീവിക്കുന്ന കര്‍ത്താവിനെ കണ്ടെത്തിയ കഥ.

Let there be India – Impact of Bible on nation building: ക്രൈസ്തവ മിഷനറിമാർ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചു എന്ന അടിസ്ഥാന രഹിതമായ ആരോപണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യൻ സംസ്കാരത്തിന്റെ മുന്നേറ്റത്തിന് മിഷനറിമാരുടെ സമഗ്ര സംഭാവനകളെ അനിഷേധ്യമായ ചരിത്രത്തെളിവുകൾ സഹിതം വരച്ചു കാണിക്കുന്ന ഗവേഷണ ഗ്രന്ഥം.

ഇങ്ക്വിലാബ് : കോങ്ങാട് കൊലക്കേസിലെ പ്രതിയും കമ്യൂണിസ്റ് പ്രവർത്തകനുമായിരുന്ന മാണിക്യൻ നായരുടെ ജീവിതത്തിൽ സംഭവിച്ച ആത്മീയ വിപ്ലവം വിവരിക്കുന്ന ഉദ്വേഗജനകമായ കഥ. കമ്യൂണിസത്തിന് വരുത്തുവാൻ കഴിയാത്ത മാറ്റമാണ് സുവിശേഷത്തിനു സാധിക്കുന്നത്. ജോർജ് കോശി മൈലപ്രയുമായി ചേർന്ന് എഴുതിയിരിക്കുന്നു.

(Video: Institute of Christian Journalism)

ക്രൈസ്തവ മിഷണറിമാര്‍ ഭാരതസംസ്കാരത്തെ നശിപ്പിച്ചവരോ, അടിത്തറ പാകിയവരോ?

0

ക്രൈസ്തവ മിഷണറിമാര്‍ ഭാരതസംസ്കാരത്തെ നശിപ്പിച്ചവരോ, അടിത്തറ പാകിയവരോ എന്ന ചോദ്യത്തിന് തന്റെ ഗവേഷണ ഗ്രന്ഥമായ “Let There Be India” യിലൂടെ വസ്തുതാപരമായും ആധികാരികമായും മടുപടി നല്‍കിയ ഡോ: ബാബു കെ വര്‍ഗീസുമായി ജോര്‍ജ് കോശി മൈലപ്ര നടത്തിയ അഭിമുഖം.

തിരുത്തപ്പെട്ട ഗ്രന്ഥം ഏത്? തിരുത്തിയതാര്?

0

“ബൈബിള്‍ തിരുത്തപ്പെട്ടു…. അതില്‍ മാനുഷിക കൈകടത്തലുകള്‍ നടന്നിരിക്കുന്നു…. അത് വിശ്വസനീയമല്ല.. അത് തള്ളപ്പെട്ടു..” ദൈവവചനമായ ബൈബിളിനെതിരെ തെളിയിക്കാന്‍ സാധിക്കാത്ത ഇത്തരം ആരോപണങ്ങള്‍ ഇന്നും ഉന്നയിക്കുന്നവര്‍ ഉണ്ട്. പൂര്‍ണമായ മറ്റൊരു വെളിപ്പാട് മറ്റൊരു പ്രവാചകനിലൂടെ വന്നിരിക്കുന്നു എന്നും അവര്‍ അവകാശപ്പെടുന്നു. ഇതിന്റെ സത്യാവസ്ഥ എന്താണ്? സംസാരിക്കുന്നത് ശ്രീ: ജെറി തോമസ്‌.

ആർ കെ സ്മരണകാവ്യം

0

A poetical tribute to R Krishnankutty Thiruvattar (1935-2017)

അറിയപ്പെടാത്ത കുരിശറിവുകള്‍ (ഭാഗം 4)

0

ക്രൂശിക്കപ്പെട്ട യേശുവിനെ കല്ലറയില്‍ അടക്കിയതിന്റെ മൂന്നാം ദിനം. ലോക ചരിത്രത്തെ ഞെട്ടിച്ച അതുല്യമായ ഒരു ചരിത്ര സംഭവത്തിന്‌ സാക്ഷ്യം വഹിച്ചുകൊണ്ട് യെരുശലെമില്‍ അതാ ഒരു തുറന്ന കല്ലറ. മാനുഷിക ബന്ധനങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ട് സര്‍വശക്തന്‍ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു!

അറിയപ്പെടാത്ത കുരിശറിവുകള്‍ (ഭാഗം 3)

0

ഒരു മനുഷ്യന് തന്റെ ശരീരത്തില്‍ എത്രമാത്രം പീഡനം അനുഭവിക്കാമോ അത്രയും അതിന്റെ പാരമ്യത്തില്‍ സഹിച്ചുകൊണ്ടാണ്‌ യേശു മരണം വരെയുള അടുത്ത ഏതാനും ചില മണിക്കൂറുകള്‍ ചെലവഴിച്ചത്‌. യജമാനനോട് അനുസരണയുള്ള ഒരു കുഞ്ഞാടിനെപ്പോലെ.. പിതാവിനോട് വിധേയത്വമുള്ള ഒരു മകനെപ്പോലെ.. സ്വര്‍ഗീയ പിതാവിന്റെ തിരുഹിതം നിവര്‍ത്തിക്കുന്നതിന് യേശുവിനു തന്റെ ശരീരവും പൂര്‍ണമായി കഷ്ടമേല്‍ക്കാന്‍ സമര്‍പ്പിക്കേണ്ടത്‌ ആവശ്യമായിരുന്നു.

കുരിശറിവുകളുടെ ഉള്‍ത്തളങ്ങളിലേക്ക് നമുക്ക് കയറിച്ചെല്ലാം… നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളും ക്രൂശുമരണവും കൂടുതല്‍ അടുത്തറിയാം.. അവിടുത്തെ കഷ്ടാനുഭവങ്ങളോട് പങ്കുള്ളവരായി അനുദിനം അവിടുത്തെ അനുഗമിക്കാം… അങ്ങനെ ദൈവത്തെ മഹത്ത്വപ്പെടുത്തുവാന്‍ കൂടുതല്‍ സമര്‍പ്പണം ഉള്ളവര്‍ ആയിരിക്കാം..

അറിയപ്പെടാത്ത കുരിശറിവുകള്‍ (ഭാഗം 2)

0

മെതിക്കളത്തില്‍ നിന്നും കൊലക്കളത്തിലേക്ക് !

അറിയപ്പെടാത്ത കുരിശറിവുകള്‍ (ഭാഗം 1)

0

കുരിശറിവുകളുടെ കാണാപ്പുറങ്ങളിലേക്ക് സ്വാഗതം.! മാളികമുറി മുതല്‍ ഗത്സമനെ വരെ.. അഥവാ, അനിവാര്യമായ ക്രൂശുമരണത്തിന്റെ ഒരുക്കം..! അതാണ്‌ ഒന്നാം ഭാഗത്തില്‍.

ബൈബിള്‍ പ്രസ്താവനകളും ചരിത്ര രഹസ്യങ്ങളും ശാസ്ത്രീയ വസ്തുതകളും മാറ്റുരക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളിലും അതിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറും.. നമ്മള്‍ ഓരോരുത്തരും തീര്‍ച്ചയായും അറിയേണ്ട കുരിശറിവുകള്‍ തന്നെയാണിവ..